ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
1578038
Wednesday, July 23, 2025 12:05 AM IST
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തില്‍ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
1. എറണാകുളം തണ്ണീര്‍മുക്കം ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പവര്‍ ഹൗസ് ജംഗ്ഷന്, കോണ്‍വന്റ് സ്ക്വയര്‍ കണ്ണന്‍വര്‍ക്കി പാലം, കളക്ടറേറ്റ് ജംഗ്ഷന് വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യു ആന്‍ഡ് സി വഴി ബീച്ച് റോഡില്വന്ന് പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക.
2. എസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജിഎച്ച് ജംഗ്ഷന് വഴി പടിഞ്ഞാറോട്ടു വന്നു ഡബ്ല്യു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക. കൂടാതെ വസതിയില്‍നിന്നു വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ മങ്കൊമ്പ് പൂപ്പള്ളിയില്നിന്നു ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ചു പോകേണ്ടതാണ്. കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ്ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
3. കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ജിഎച്ച് ജംഗ്ഷന് വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാര്‍ക്ക് വഴിവന്ന് കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക. ചെറിയ വാഹനങ്ങള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുക.
4. വസതിയിലെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹനഗതാഗതം 22 രാത്രി 11 മുതല്‍ ഇന്നു രാവിലെ 11 വരെപൂര്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി ചേര്‍ത്തല ഭാഗത്തുനിന്നുവരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ കൊമ്മാടി ബൈപാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്കു പോകും. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപാസ് കയറി ചേര്‍ത്തല ഭാഗത്തേക്കും പോകും.