തെരുവുനായ്ക്കള്‍ 140 കോഴികളെ കടിച്ചുകൊന്നു
1577789
Monday, July 21, 2025 11:22 PM IST
ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിആര്വിഎംജിഎച്ച്എസ് സ്കൂളിനും കിഴക്കുവശം ഗോപാലകൃഷ്ണ മന്ദിരത്തില്‍ എം. ശിവശങ്കരന്റെ വീട്ടിലെ 140 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കോഴികളെ വളര്‍ത്തുന്ന കൂടിന്റെ വാതില്‍ പൊളിച്ചാണ് നായ്ക്കള്‍ അകത്തുകയറിയത്. രണ്ടുമാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. വയലാര്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം ഏറെ രൂക്ഷമാണ്.