അനുശോചിച്ച് ആലപ്പുഴ...
1577799
Monday, July 21, 2025 11:22 PM IST
പറവൂരിലെ വീട്
സന്ദർശിച്ച് പ്രമുഖർ
അമ്പലപ്പുഴ: വി.എസിന്റെ പറവൂരിലെ വീട് സന്ദർശിച്ച് പ്രമുഖർ. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എംഎൽഎമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ചൻ, മുൻ മന്ത്രി ജി. സുധാകരൻ, മുൻ എം എൽ എ സി.കെ. സദാശിവൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എസ്എൻഡിപി അന്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ തുടങ്ങി ഒട്ടനവധി നേതാക്കൾ വേലിക്കകത്ത് വീട്ടിലെത്തിയിരുന്നു.
നീതിക്കായി പൊരുതിയ നേതാവ്:
കൊടിക്കുന്നിൽ
മാവേലിക്കര: സാധാരണ ജനങ്ങളുടെ നീതിക്കായുള്ള പോരാട്ടങ്ങൾ മുന്നിൽ നിന്ന് നയിച്ച രാഷ്ട്രീയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി അനുശോചിച്ചു . രാഷ്ട്രീയപരമായ ഭിന്നതകൾക്കപ്പുറം മനുഷ്യനെയും മനുഷ്യാവകാശങ്ങളെയും കേന്ദ്രീകരിച്ചിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ ഇപ്പോഴും പ്രസക്തമാണ്. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കൊടിക്കുന്നിൽ അനുസ്മരിച്ചു.
മങ്കൊമ്പ്: കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും നെഞ്ചോടു ചേർത്തു പിടിച്ച നേതാവായിരുന്നു വി.എസ്. അച്ചുതാനന്ദനെന്ന് കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസ് കോയിപ്പള്ളി അനുശോചിച്ചു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ജെയ്സപ്പൻ മത്തായി അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ അനുശോ ചിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് അനുശോചിച്ചു.
എടത്വ: വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് ഡോ. കെ.സി. ജോസഫ്, ജില്ലാ യുഡിഎഫ് സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് ചന്ദ്രന്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതിയംഗം നൈനാന് തോമസ് മുളപ്പാംമഠം എന്നിവർ അനുശോചിച്ചു.
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം അനുശോചനം രേഖപ്പെടുത്തി.
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, ജനറൽ സെക്രട്ടറി സിറിയക് കാവിൽ എന്നിവർ അനുശോചിച്ചു.
കായംകുളം: വി.എസിന്റെ നിര്യാണത്തിൽ കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീനും കോൺഗ്രസ് -എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.ഇ. രാമചന്ദ്രൻ നായരും അനുശോചിച്ചു.