അനുശോചന പ്രവാഹം
1578028
Wednesday, July 23, 2025 12:05 AM IST
ആലപ്പുഴ: സമരരംഗത്തും ഭരണമേഖലയിലും കേരള രാഷ്ട്രീയത്തിന് ഉജ്വലമായ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് -എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജന്നിംഗ്സ് ജേക്കബ്, ജോസഫ് കെ. നെല്ലുവേലി, അഡ്വ. പ്രദീപ് കൂട്ടാല, ടി. കുര്യൻ, എം.എസ്. നൗഷാദ് അലി, ജോസ് കൊണ്ടോടിക്കരി, ബിനു ഐസക് രാജു, കെ.പി. കുഞ്ഞുമോൻ, ടി.പി. ജോൺ താമരവേലി, ഷിബു ലൂക്കോസ്, തോമസ് ഫിലിപ്പോസ്, ഷീൻ സോളമൻ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: കേരളത്തിൻെ മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സമരപോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വേര്‍പാടില്‍ കേരള കോണ്‍ഗ്രസ്-എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി, കുര്യന് എന്നിവര്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ആലപ്പുഴ: കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ) ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഒരു യഥാര്‍ഥ കമ്യുണിസ്റ്റ് എങ്ങനെ ആയിരിക്കണമെന്ന് വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലൂടെയും പ്രകടമാക്കി ജനങ്ങളെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകര്‍ഷിച്ച അഴിമതിരഹിതനായ ജനസേവകനായിരുന്നു വി.എസ്. അച്ചുതാനന്ദനെന്ന് യോഗം അനുസ്മരിച്ചു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, എന്‍. സലിം, ബാബു നൗഷാദ്, റിനു സഞ്ചാരി, ബിജു ജേവിക, സുനീര്‍ ഫിര്‍ദോസ്, സനല്‍ സലിം എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ദേഹവിയോഗത്തിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അനുശോചനം രേഖപെടുത്തി. നിലപാടുകളിൽ ഉറച്ചുനിന്ന നിശ്ചയ ദാർഢ്യമുള്ള നേതാവും ഭരണാധികാരിയുമായിരുന്നു സഖാവ് വി.എസ് എന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. മനോജ് ടി. സാരംഗ്, സി.പി. ജോൺ, ടോണി മാത്യു, കാട്ടുകുളം ബഷീർ, വർഗീസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഉജ്വലമായ പോരാട്ടത്തെ നയിച്ച വി.എസിന്റെ വേര്‍പാടില്‍ കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജീവിത പ്രാരാബ്ദം വളരെ ചെറിയ പ്രായത്തില്‍ തന്നെ വി.എസിനെ ഒരു കയര്‍ ഫാക്ടറി തൊഴിലാളിയാക്കി മാറ്റിയിരുന്നു. കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതം, സാധാരണ ജനങ്ങളുടെ ദുരിതജീവിതത്തിനു പരിഹാരം കാണുന്നതിനുള്ള പോരാട്ടത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്.
ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്റെ പ്രഥമ പ്രസിഡന്റായിരുന്നു. സമരനേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കയര്‍ത്തൊഴിലാളി ജനവിഭാഗത്തിന്റെ ജീവിതത്തിന് ആശ്വാസം നല്കുന്നതില് വി.എസ് അസാമാന്യമായ പങ്കുവഹിച്ചു.
അമ്പലപ്പുഴ: വിഎസിന്റെ മരണത്തിൽ പിന്നാക്ക വിഭാഗത്തിന് തീരാനഷ്ടമെന്ന് ഭാരതീയ വേലൻ സൊസൈറ്റി. ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ പ്രസിഡന്റ് സി. ഹരിദാസ്, സെക്രട്ടറി സി.കെ. സുകുമാരപ്പണികർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.