മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ
1578034
Wednesday, July 23, 2025 12:05 AM IST
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം പുത്തൻപുരയിൽ വീട്ടിൽ ബിപിനെയാണ് (47) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അടൂർ നഗരത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ബിപിൻ 2024-25 കാലഘട്ടത്തിൽ പലപ്പോഴായിട്ടാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്. ഓഡിറ്റിംഗിനിടെയാണ് സ്വർണം മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപന അധികൃതർ തിരിച്ചറിഞ്ഞു. തുടർന്ന് പണയം വച്ച രേഖകളിൽ നിന്നും ബിപിന്റേതാണ് ഉരുപ്പടികളെന്നു തെളിഞ്ഞു.
അടൂർ പോലീസിൽ നൽകിയ പരാതിയേ തുടർന്ന് എസ്എച്ച്ഒ ശ്യാം മുരളി,എസ്ഐ നകുലരാജൻ, എഎസ്ഐ കെ.എസ്.മഞ്ജുമോൾ, സിപിഒമാരായ രാജഗോപാൽ, ഡി.ജിനു, എസ്.സുനിത എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബിപിനെ അറസ്റ്റു ചെയ്തത്.