കൈനകരിയിലേക്ക് സ്വകാര്യബസ് സർവീസ്
1577792
Monday, July 21, 2025 11:22 PM IST
അമ്പലപ്പുഴ: സാഗര സഹകരണ ആശുപത്രിക്കു സമീപത്തുനിന്നു കൈനകരിയിലേക്കു സ്വകാര്യബസ് സർവീസ് ആരംഭിച്ചു. കഞ്ഞിപ്പാടം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്ന പേരിലെ കൃഷ്ണ എന്ന പേരിലെ ബസാണ് സർവീസ് ആരംഭിച്ചത്.
ദിവസവും രാവിലെ 7.14ന് സാഗര ആശുപത്രിക്കു സമീപത്തു നിന്നു പുറപ്പെടുന്ന വാഹനം 7. 34ന് വണ്ടാനം ആശുപത്രി, 7.46 ന് കഞ്ഞിപ്പാടം, 7. 56ന് ചമ്പക്കുളം, 8.08ന് പൂപ്പള്ളി വഴി 8.22ന് കോലത്ത് ജെട്ടിയിലെത്തും. തുടർന്ന് 8.57ന് ഇവിടെനിന്ന് തിരികെ പുറപ്പെടുന്ന ബസ് ഇതേ റൂട്ടി വഴി 10.05ന് വീണ്ടും സാഗരയിൽ എത്തിച്ചേരും.
7.14ന് പുറമെ, 10.25, 1.42, 5.05 എന്നിങ്ങനെ നിത്യേന നാലു ട്രിപ്പുകളും കോലത്ത് ജെട്ടിയിൽ നിന്ന് 6.40ന് ആരംഭിച്ച് തിരികെ ആശുപത്രിയിലേക്ക് രാത്രി 7. 48 സമാപിക്കുന്ന നാലു ട്രിപ്പുകളുമാണുള്ളത്. എച്ച്. സലാം എം എൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഡ്രൈവർ മാഹീൻ, കണ്ടക്ടർ അനൂപ്, സിപിഎം ഏരിയ സെക്രട്ടറി സി. ഷാംജി, മഹാദേവൻ, എ. അരുൺ ലാൽ, കെ. യു. മധു, രാജേഷ് എന്നിവർ പങ്കെടുത്തു.