എച്ച്. സലാം എംഎൽഎയെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി. സുധാകരൻ
1577791
Monday, July 21, 2025 11:22 PM IST
അമ്പലപ്പുഴ: എച്ച്. സലാം എംഎൽഎയെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഞ്ചുകോടി രൂപ ചെലവിൽ അമെനിറ്റി സെന്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുധാകരൻ വിമർശനമുന്നയിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗകര്യമാണ് വേണ്ടത്.
സുഖം ആവശ്യമില്ല. ആഡംബരവും പ്രൗഢിയും പണത്തിന്റെ കൊഴുപ്പുകൊണ്ടുള്ള പ്രകടനമൊന്നും ക്ഷേത്രത്തിൽ നടത്തരുതെന്നും സുധാകരൻ പറഞ്ഞു. അവിടെ ഭക്തർക്ക് സൗകര്യങ്ങൾ മാത്രം മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഡോ. അമ്പലപ്പുഴ ഗോപകുമാർ അനുസ്മരണച്ചടങ്ങിലാണ് സുധാകരൻ ഇത് പറഞ്ഞത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എച്ച്. സലാം എംഎൽഎ മുൻ കൈയെടുത്ത് അഞ്ചു കോടി രൂപ ചെലവിൽ അമെനിറ്റി സെന്റർ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുധാകരൻ വിമർശനമുന്നയിച്ചത്.