റോഡിന്റെ തിട്ട ഇടിഞ്ഞു: പാചകവാതക സിലിണ്ടറുമായി ലോറി തോട്ടിലേക്കു മറിഞ്ഞു
1577795
Monday, July 21, 2025 11:22 PM IST
എടത്വ: പാചകവാതക സിലിണ്ടറുമായി പോയ ലോറി റോഡിന്റെ തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. തകഴി പടഹാരം കൊല്ലംമുക്ക് ജംഗ്ഷനില്‍ 796-നമ്പര്‍ എന്‍എസ്എസ് കരയോഗത്തിനു സമീപം രാവിലെ 11 നാണ് സംഭവം. എടത്വയിലെ ലിസ് ലിയോ ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള പാചകവാതക വിതരണ സ്ഥാപനത്തിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ 60 പാചകവാതകം നിറച്ച സിലണ്ടറുകള്‍ ഉണ്ടായിരുന്നു.
ഡ്രൈവറും സഹായിയും ലോറിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തടികളും മറ്റ് അമിത ഭാരവുമായി വാഹനങ്ങള്‍ നിരന്തരമായി പോകുന്നതു മൂലം റോഡ് ശോച്യാവസ്ഥയിലായിരുന്നു. തോട്ടിലും റോഡിലും തെറിച്ചുവീണ ഗ്യാസ് കുറ്റികള്‍ പ്രദേശവാസികള്‍ ചേര്‍ന്ന് കരക്കെത്തിച്ച് റോഡരുകില്‍ ഒതുക്കി വെച്ചു.