റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍
1578030
Wednesday, July 23, 2025 12:05 AM IST
ചങ്ങനാശേരി: റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. പുത്തന്‍കളം കുടുംസംഗമവും പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും നാളെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കും. രാവിലെ 9.15ന് ജുബിലേറിയന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും.
11ന് പാരിഷ്ഹാളില്‍ നടക്കുന്ന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, കുടുംബയോഗം പ്രസിഡന്റ് റവ.ഡോ. ടോം പുത്തന്‍കളം, സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ലിറ്റി എഫ്സിസി, മുന്പ്രൊവിന്ഷ്യാള് ഡോ. സിസ്റ്റര്‍ പ്രസന്ന സിഎംസി, എന്‍.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും.
1949 ഓഗസ്റ്റ് 26ന് പുളിങ്കുന്ന് കണ്ണാടി പുത്തന്‍കളം ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകനായാണ് റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളത്തിന്റെ ജനനം. 1975 ഡിസംബര്‍ 17ന് പൗരോഹിത്യം സ്വീകരിച്ചും.
ബംഗളൂരു ധര്‍മരാം, ബെല്‍ജിയം ലുവൈന്‍ കാത്തലിക് സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഉപരിപഠനം. സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി, തിയോളജി പ്രഫസര്‍ എന്നീ നിലകളിലും വിവിധ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. വിവിധ പുസ്തകങ്ങളുടെ രചയിതാവുമാണ്. ഇത്തിത്താനം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്.