രാത്രികാല ബസ് സർവീസുകൾ കാര്യക്ഷമമാക്കണം
1578550
Thursday, July 24, 2025 11:20 PM IST
അന്പലപ്പുഴ: ഗ്രാമീണ സർവീസുകളും രാത്രികാല സർവീസുകളും കാര്യക്ഷമമാക്കണമെന്ന് കെഎസ്ആർ ടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ. കോവിഡ് കാലഘട്ടത്തിൽ താത്കാലികമായി നിർത്തിവച്ചിരുന്ന ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകളും സ്റ്റേ ഉൾപ്പെടെയുള്ള രാത്രികാല സർവീസുകളൂം പുനരാരംഭിക്കണം എന്ന് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ അഭ്യർഥിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ അവതരിപ്പിച്ച സംഘടന പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ എം. പി. പ്രസന്നൻ അവതരിപ്പിച്ച ആറുമാസത്തെ വരവുചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗം ജി. തങ്കമണി പ്രസംഗിച്ചു.
പെൻഷനേഴ്സ് ഓർഗനൈസേഷൻ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന മരണാനന്തര ക്ഷേമനിധി തുകയും അംഗങ്ങൾക്കുള്ള ചികിത്സാ സഹായ ധനവും വിതരണം ചെയ്തു.