ആയുർവേദ മെഡിക്കൽ ക്യാമ്പ്
1578548
Thursday, July 24, 2025 11:20 PM IST
ചേർത്തല: മുട്ടം വിൻസന്റ് ഡി പോൾ വനിതാ വിഭാഗം പുനർജിത് ആയുർവേദ ആശുപതിയുമായി സഹകരിച്ച് മില്ലേനിയം ഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മുട്ടം സെന്റ് മേരീസ് ഫൊറോന സഹവികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് ഉദ്ഘാടനം ചെയ്തു.
ഏരിയ കൗൺസിൽ പ്രസിഡന്റ് സിമില ജോസ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ബേബി ജോൺ, യൂത്ത് വിഭാഗം പ്രസിഡന്റ് ബോണി കുരുവിള, ബിന്ദു തോമസ്, സോണിയ ജോഫി, ഡോ. അനുജ, ഡോ. ബിജു സ്കറിയ, ആലീസ് ഐസക്, ജാൻസി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.