ബോര്‍ഡ് നശിപ്പിച്ചു
1578544
Thursday, July 24, 2025 11:20 PM IST
ഹരിപ്പാട്: വീയപുരം പഞ്ചായത്തിന്റെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചു. രണ്ടാം വാര്‍ഡില്‍ ആറാട്ടുകടവ്, മുസ്ലിം പള്ളി റോഡില്‍ ഇരതോട് പാലത്തിനുതാഴെ കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ച ബോര്‍ഡാണ് കോണ്‍ക്രീറ്റ് തകര്‍ത്ത് ബോര്‍ഡ് നിലത്തിട്ടത്.
തോട്ടില്‍ മത്സ്യാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതും പതിവായിരുന്നു. അതുപോലെ ആടുമാടുകളെ കുളിപ്പിക്കുന്നതിനും ഈ തോടാണ് ഉപയോഗിച്ചിരുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിച്ചതോടെ ഇവിടെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ബോര്‍ഡ് നശിപ്പിച്ചവര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെംബര്‍ പി.എ. ഷാനവാസ് പറഞ്ഞു.