ഹരിപ്പാട് വ്യാപാരഭവൻ ഉദ്ഘാടനം 27ന്
1578545
Thursday, July 24, 2025 11:20 PM IST
ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഹരിപ്പാട് യൂണിറ്റ് പുതിയതായി പണികഴിപ്പിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം 27ന് വൈകിട്ട് മൂന്നിന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. കോൺഫറൻസ് ഹാൾ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎയും ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബും നിർവഹിക്കും.
സംസ്ഥാന സെക്രട്ടറി വി. സബിൻ രാജ് ശിലാഫലകം അനാച്ഛാദനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.സി. ഉദയകുമാർ അധ്യക്ഷനാകും. മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ വിദ്യാഭ്യാസ അവാർഡ്ദാനം നടത്തും. കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ മുതിർന്ന വ്യാപാരികളെ ആദരിക്കും. സംസ്ഥാന ട്രഷറർ ഡി. ദേവരാജൻ ചികിത്സാധനസഹായം വിതരണം ചെയ്യും. അപകട ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ നിർവഹിക്കും.
സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് വ്യാപാരികളും ജിഎസ്ടിയുടെ നിയമവശങ്ങളും എന്ന വിഷയത്തിൽ സംവദിക്കും. യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് വി. മുരളീധരൻ അനുസ്മരണ പ്രസംഗം നടത്തും. യൂണിറ്റ് ജനറൽ സെക്രട്ടറി ഐ. ഹലീൽ സ്വാഗതവും ട്രഷറർ സുരേഷ് ഭവാനി നന്ദിയും പറയും. തുടർന്ന് സംഗീത വിരുന്ന്.