ന്യൂനപക്ഷങ്ങളുടെ കാവൽപ്പുരകൾ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു
1578546
Thursday, July 24, 2025 11:20 PM IST
കിടങ്ങറ: യുപിഎ സർക്കാർ പതിറ്റാണ്ടുകൾക്കു മുമ്പേ ആരംഭിച്ച ന്യൂനപക്ഷ സംരക്ഷണ കാവൽപ്പുരകൾ കേന്ദ്ര സർക്കാർ ഓരോന്നായി പൊളിച്ചുനീക്കുകയാണെന്നും ഇത് നൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി.
കേന്ദ്ര നൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, അതിരൂപത സെക്രട്ടറി സൈബി അക്കര, ഭാരവാഹികളായ ഔസേപ്പച്ചൻ ചെറുകാട്, കെ.പി. മാത്യൂ കടന്തോട് തുടങ്ങിയവർ പ്രസംഗിച്ചു.