യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
1578792
Friday, July 25, 2025 11:40 PM IST
ഹരിപ്പാട്: കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വിമല്‍കുമാര്‍ (38) ആണ് മരണപ്പെട്ടത്. ടൈല്‍ പണിക്കാരനായ വിമല്‍കുമാര്‍ ഭാര്യവീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍നിന്നാണ് വ്യഴാഴ്ച ജോലിക്കായി പോയത്. വൈകിയും വരാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി സമീപവാസികളില്‍ ചിലര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യ. മകന്: ആര്യന്.