ഹരിത ചട്ടത്തിന്റെ നിറവിൽ തൃക്കുന്നപ്പുഴയിൽ പിതൃബലിതർപ്പണം
1578549
Thursday, July 24, 2025 11:20 PM IST
ഹരിപ്പാട്: ലക്ഷക്കണക്കിന് ആളുകൾ കർക്കടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിയർപ്പിക്കാനെത്തുന്ന തൃക്കുന്നപ്പുഴയിൽ ഹരിത ചട്ടം പാലിച്ചു ബലിതർപ്പണ ചടങ്ങുകൾ ക്രമീകരിക്കാൻ പഞ്ചായത്തും ഹരിതകർമ സേനയും നടത്തിയത് മാതൃകാപരമായ പ്രവർത്തനം. പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ഓലകൊണ്ടുള്ള വട്ടികളും കമാനങ്ങളുമായാണ് ബലിതർപ്പണത്തിനെത്തിയവരെ വരവേറ്റത്.
ക്ഷേത്രം മുതൽ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന കടൽത്തീരം വരെയുള്ള ഭാഗങ്ങളിൽ കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനാംഗങ്ങൾ ശേഖരിച്ചു. ബലിതർപ്പണ ചടങ്ങുകൾക്കുശേഷം തൃക്കുന്നപ്പുഴ കടൽത്തീരത്തെ മാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.