എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1578538
Thursday, July 24, 2025 11:20 PM IST
കായംകുളം: എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. കായംകുളം പത്തിയൂർ എരുവ തെക്ക് കളീക്കൽ പടീറ്റതിൽ അദ്വൈത് (അക്കു-18), കായംകുളം പത്തിയൂർ എരുവ തെക്ക് തട്ടശേരിൽ ആദിത്യൻ (20) എന്നിവരാണ് പിടിയിലായത്. കായംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻ ഡിനു സമീപത്തെ കനിസ കടവ് പാലത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
എറണാകുളത്തുനിന്ന് എംഡിഎംഎ ഇറക്കുമതി ചെയ്ത് കായംകുളം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന ആളാണ് പിടിയിലായ അക്കു എന്നും ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർ മുഹ്സിൻ, നന്ദഗോപാൽ, രാഹുൽകൃഷ്ണൻ, ദീപു, രഞ്ജിത്, ഷഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.