നെടുമുടി കരീപ്പാടത്തു മടവീഴ്ച
1578785
Friday, July 25, 2025 11:40 PM IST
മങ്കൊമ്പ്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന കരീപ്പാടം പാടശേഖരത്തിലാണ് ഇന്നലെ മടവീണത്. 130 ഓളം ഏക്കർ വരുന്ന പാടശേഖരത്തിൽ വിതകഴിഞ്ഞു 15 ദിവസം പിന്നിട്ടിരുന്നു. പാടശേഖരത്തിന്റെ പയ്യനാട് പുറംബണ്ടിലാണ് ഇന്നലെ പുലർച്ചയോടെ മടവീണത്.
പുറംബണ്ടിൽ രൂപപ്പെട്ട അള്ള് വലുതായി മടവീഴ്ചയിലേക്കു നീങ്ങുകയായിരുന്നു. മടവീഴ്ചയിൽ നാലു മീറ്ററോളം പുറംബണ്ട് തകർന്നു. കർഷകരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് മട തടയുകയും പുറംബംണ്ട് താത്കാലികമായി ബലപ്പെടുത്തുകയുമായിരുന്നു.