കാറ്റിൽ വൻ നാശനഷ്ടം
1578793
Friday, July 25, 2025 11:40 PM IST
തുറവൂർ: ഇന്നല ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിൽ തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടം. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. പള്ളിത്തോട്, ചേരുങ്കൽ, പൊഴിച്ചിറ ഭാഗങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. പൊഴിച്ചിറയിൽ പുത്തൻകരി രാധ വിശ്വംഭരന്റെ വീടിന്റെ മേൽക്കൂര തകർന്നു. മരം വീണു പുത്തൻകരി ദാസന്റെ വിടിനും നാശനഷ്ടമുണ്ടായി.
പള്ളിത്തോട് പൊഴിച്ചാലുകളിൽ നിന്നിരുന്ന പല ചീനവലകളും കാറ്റിൽ തകർന്നു. പള്ളിത്തോട് മുതൽ തെക്കേ ചെല്ലാനംവരെയുള്ള തീരപ്രദേശങ്ങളിൽ കടൽഭിത്തിക്കു സമീപം നിന്നിരുന്ന പല വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും മരങ്ങളും തെങ്ങുകളും കടപുഴകി വീണു. അരമണിക്കൂറോളം നീണ്ടുനിന്ന കാറ്റ് ഏറെ നാശമാണ് സൃഷ്ടിച്ചത്.
പോലീസ് ക്വാർട്ടേഴ്സുകളുടെ മുകളിൽ
ആഞ്ഞിലിമരം കടപുഴകി വീണു
തുറവൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ മുകളില്‍ ആഞ്ഞിലിമരം കടപുഴകിവീണു. കുത്തിയതോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ മുകളിലാണ് ആഞ്ഞിലിമരം കടപുഴകി വീണത്. ക്വാർട്ടേഴ്സിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടന്‍ കുത്തിയതോട് പോലീസ് സ്ഥലത്തെത്തുകയും കുട്ടികളെയും മറ്റുള്ളവരെയും മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു.
വര്‍ഷങ്ങളുടെ പഴക്കമുള്ള പോലീസ് ക്വാര്‍ട്ടേഴ്സുകളാണ് ഇവിടെയുള്ളത്. 20 പോലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകള്‍ പലതും ഇടിഞ്ഞുവീഴുകയും കാടുകയറി നശിച്ച അവസ്ഥയാണ്.