പ്രഥമ പഞ്ചാമൃതം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
1578781
Friday, July 25, 2025 11:40 PM IST
മാവേലിക്കര: തഴക്കര ശ്രീ സുബ്രഹ്മണ്യ ഹൈന്ദവ സേവാസമിതിയുടെ പ്രഥമ പഞ്ചാമൃതം പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ഓഗസ്റ്റ് പത്തിന് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. സമ്മേളനം എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ മുഖ്യപ്രഭാഷണം നടത്തും.
കല, സംസ്കാരം, സാമൂഹികം, വിദ്യാഭ്യാസം, സാഹിത്യം, കായികം, ആരോഗ്യം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പുരസ്കാരം. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും പുരസ്കാരം വിതരണം ചെയ്യുമെന്നു ഭാരവാഹികളായ പ്രസിഡന്റ് ഡി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് പി.എം. സുഭാഷ്, സെക്രട്ടറി ആര്. മനോജ്, ജോയിന്റ് സെക്രട്ടറി സി.എസ്. പ്രശാന്ത്, ട്രഷറര്‍ ടി.ആര്. രാജേന്ദ്രന്, പ്രവര്‍ത്തകസമിതി അംഗങ്ങളായ സുരേഷ് നെടുമ്പുറത്ത്, കെ.ജി. മഹാദേവന് എന്നിവര്‍ അറിയിച്ചു.