കാർലോ ടർഫിന്റെ ഉദ്ഘാടനം നടത്തി
1578789
Friday, July 25, 2025 11:40 PM IST
ഹരിപ്പാട്: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കായികരംഗത്തും മുന്നേറാനും മാനസിക സന്തോഷം നൽകുന്നതിനുമായി ഹരിപ്പാട് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിൽ പുതിയ കളിക്കളം നിർമിച്ചു. പുതുതായി നിർമിച്ച കാർലോ ടർഫിന്റെ ഉദ്ഘാടനം അന്തർദേശീയ പഞ്ചഗുസ്തി സ്വർണമെഡൽ ജേതാവ് ജോബി മാത്യു നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നറ്റ് അധ്യക്ഷയായി. മദർ പ്രൊവിൻഷ്യൽ സിസ്റ്റർ തമീം മുഖ്യസന്ദേശം നൽകി, പിടിഎ പ്രസിഡന്റ് അബ്ദുൾ സത്താർ, വൈസ് പ്രസിഡന്റ് രമ്യ, അധ്യാപകരായ സുഭാഷ്, സുചിത്ര, ജ്യോതി, ബിൻസി, ഷീജ, ശരണ്യ, നീത, സ്കൂൾ ലീഡർമാരായ ബിജിത്, ഗൗരി പ്രസാദ് എന്നിവർ പ്രസംഗിച്ചു.