ന്യൂനപക്ഷങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു
1578547
Thursday, July 24, 2025 11:20 PM IST
ആലപ്പുഴ: വർഷങ്ങളായി ന്യൂനപക്ഷ കമ്മീഷനിൽ കമ്മീഷൻ മെംബർമാരും മറ്റു ഭാരവാഹികളും ഇല്ലാതെ പ്രവർത്തനം മന്ദീഭവിച്ച് കിടക്കുകയാണ് . ഇത് തീർച്ചയായും ന്യൂനപക്ഷങ്ങളോടുള്ള കടുത്ത അവഗണനയാണ്. ന്യൂനപക്ഷങ്ങൾക്ക് താങ്ങായി പ്രവർത്തിക്കാൻ വിഭാവനം ചെയ്ത ഈ സംവിധാനം ഇത്തരത്തിൽ അനാഥമാക്കി അതിന്റെ പ്രയോജനം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കാത്തതിൽ പ്രസിഡന്റ് ജിമ്മിച്ചൻ നടിച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന എക്യുമെനിക്കൽ ആക്ഷൻ ഫോറം യോഗം പ്രതിഷേധിച്ചു.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തരമായി കമ്മീഷന്റെ പ്രവർത്തനം സുഗമമാക്കത്തക്കരീതിയിൽ ക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ചാക്കപ്പൻ ആന്റണി വിഷയം അവതരിപ്പിച്ചു. അലക്സാണ്ടർ പുത്തൻപുര, എബി കിടങ്ങറ, ജയിംസ് കോയിപ്പള്ളി, തോമസുകുട്ടി ചമ്പക്കുളം, പ്രമോദ് നെടുമുടി, മാത്തുക്കുട്ടി കരിവേലിത്തറ, പ്രഫ. ഡാർലി മിത്രക്കരി, ആന്റണി നെല്ലുവേലി എന്നിവർ പ്രസംഗിച്ചു.