അർത്തുങ്കൽ മത്സ്യബന്ധന തുറുഖ നിർമാണം: ടെട്രാപോഡുകളുടെ നിർമാണം ആരംഭിച്ചു
1579567
Tuesday, July 29, 2025 12:22 AM IST
ചേർത്തല: അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമാണത്തിന്റെ ഭാഗമായുള്ള ടെട്രാപോഡ് നിർമാണം ആരംഭിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുലിമുട്ടിന്റെ വശങ്ങളിൽ സ്ഥാപിക്കുന്ന ടെട്രാപോഡുകളുടെ നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്. 8200 ടെട്രാപോഡുകളാണ് തുറമുഖത്തിനായി നിർമിക്കേണ്ടത്. സെപ്റ്റംബർ മാസം പകുതിയോടെ ബ്രേക്ക് വാട്ടർ പുലിമുട്ടിന്റെ അവശേഷിക്കുന്ന നിർമാണം ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. 4,90,000 ടണ്ണോളം കരിങ്കല്ലാണ് തുടർ നിർമാണത്തിനു വേണ്ടത്.
കല്ലിന്റെ ഭാരം അളക്കുന്നതിനുള്ള വേയ് ബ്രിഡ്ജ് നിർമാണം ആരംഭിച്ചിട്ടുണ്ട്. തുറമുഖ നിർമാണത്തിന്റെ അവസാനഘട്ടം തടസരഹിതമായി പൂർത്തിയാക്കുന്നതിന് നിരന്തര അവലോകനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, തുറമുഖ എന്‍ജിനിയറിംഗ് വകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനിയർ എം.പി. സുനിൽകുമാർ, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയർ ടി.എസ്. ശ്രീകൃഷ്ണ, അസി. എന്‍ജിനിയർമാരായ ബി.ജി. രാജേഷ്, ബിന്ദു ബാലകൃഷ്ണൻ, പി.ജെ. മാത്യു, ടി.എസ്. രാജേഷ്, നെൽസൺ പീറ്റർ, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.