എ.എൻ. ഷംസീർ വി.എസിന്റെ വസതിയിലെത്തി
1579122
Sunday, July 27, 2025 5:49 AM IST
അമ്പലപ്പുഴ: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വി.എസ്. അച്യുതാനന്ദന്റെ വസതിയിലെത്തി. ഇന്നലെ രാവിലെയാണ് പറവൂരിലെ വേലിക്കകത്ത് വീട്ടിൽ സ്പീക്കറെത്തിയത്. വീട്ടിലെത്തിയ സ്പീക്കർ വി.എസിന്റെ മകൻ അരുൺകുമാറിനെയും മറ്റ് ബന്ധുക്കളെയും കണ്ട് അനുശോചനമറിയിച്ചു. എച്ച്. സലാം എംഎൽഎയും ഒപ്പമുണ്ടായിരുന്നു. നേരത്തേ സംസ്കാരദിവസം വസതിയിലും വലിയ ചുടുകാട്ടിലും സ്പീക്കർ എത്തിയിരുന്നു.