കിണർ ഇടിഞ്ഞുതാഴ്ന്നു
1579126
Sunday, July 27, 2025 5:49 AM IST
ചാരുംമൂട്: കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. വള്ളികുന്നം ഏഴാം വാർഡിൽ കാഞ്ഞിരത്തുംമൂട് ശ്രീവത്സത്തിൽ ഷൺമുഖന്റെ വീട്ടിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞദിവസം പുലർച്ചെ നാലോടെയായിരുന്നു സംഭവം.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കിണർ സമനിരപ്പിൽനിന്നു പത്തടിയോളം താഴ്ച്ചയിലേക്ക് ഇടിഞ്ഞു താഴ്ന്നതായി കണ്ടത്. വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന മോട്ടോർ സഹിതമാണ് താഴ്ന്നുപോയത്. കിണറിന് മുപ്പതുവർഷത്തോളം പഴക്കമുണ്ട്.