ഗ്രാന്‍ഡ് പേരന്റ്സിന് ആദരവുമായി എടത്വ പള്ളി
1579313
Sunday, July 27, 2025 11:25 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷം നടത്തി. 70 വയസ് പൂര്‍ത്തിയായ ഗ്രാന്‍ഡ് പേരന്റ്സിനും 85 വയസിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍ക്കും പ്രത്യേക ആദരമാണ് നല്‍കിയത്.
അഞ്ഞൂറിലധികം ഗ്രാന്‍ഡ് പേരന്റ്സ് ആദരവ് ഏറ്റുവാങ്ങാനായി പള്ളിയിലേക്കെത്തി. ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും ഗ്രാന്റ് പേരന്റ്സിനെ ആദരിക്കലും നടത്തി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഏലിയാസ് കരിങ്കണ്ടത്തില്‍, ഫാ. കുര്യന് പുത്തന്‍പുര, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് കുളത്തുങ്കല്‍, കൈക്കാരന്മാരായ ടോമിച്ചന് പറപ്പള്ളി, വിന്‍സന്റ് പഴയറ്റില്, ജയിംസ് കളത്തൂര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കൗണ്‍സില്‍ സെക്രട്ടറി ആന്‍സി മുണ്ടകം എന്നിവര്‍ പ്രസംഗിച്ചു.