ഗവ. എൽപി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു
1579575
Tuesday, July 29, 2025 12:22 AM IST
മാന്നാർ: കനത്ത മഴയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ചെന്നിത്തല വെട്ടത്തുവിള ഗവ. എൽപി സ്കൂളിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. 30 വർഷത്തിനു മുകളിൽ പഴക്കമുള്ള മതിൽ പൂർണമായും റോഡിലേക്ക് നിലംപതിച്ചു.
കാലപ്പഴക്കം ചെന്ന മതിലിന്റെ അടിത്തറയ്ക്ക് കാര്യമായ ബലമുണ്ടായിരുന്നില്ല. സ്കൂൾ അവധി ദിവസങ്ങളിൽ പുറത്തുനിന്നു ള്ളവർ അനധികൃതമായി മതിൽചാടി സ്കൂൾ പരിസരത്ത് കയറുന്നത് തടയുന്നതിനായി നാലു വർഷം മുൻപ് പഴയ മതിലിന് മുകളിൽ നാലുവരിയിൽ പുതിയ സിമന്റ് ഇഷ്ടിക ഉപയോഗിച്ച് ഉയരം കൂട്ടിയിരുന്നു.
ഭാരമുള്ള ഇഷ്ടിക ഉപയോഗിച്ച് ഉയരം കൂട്ടിയതും മതിൽ ഇടിഞ്ഞുവീഴാൻ കാരണമായതായി കണക്കാക്കുന്നു. സ്കൂൾ അവധി ആയതിനാലും ഈ സമയം റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതുകൊണ്ടും വലിയ അപകടം ഒഴിവാക്കി.
സ്കൂളിന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികൾ കൈ
ക്കൊളുന്നതിന് പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരുമെന്ന് വാർഡ് മെംബർ ജി. ജയദേവ് പറഞ്ഞു.