മുതിർന്നവരുടെ ആരോഗ്യസംരക്ഷണത്തിലും വികസനത്തിലും ജനകീയ പങ്കാളിത്തം അനിവാര്യം: സ്പീക്കർ ഷംസീർ
1579307
Sunday, July 27, 2025 11:25 PM IST
ഹരിപ്പാട്: മുതിർന്നവരുടെ ആരോഗ്യസംരക്ഷണത്തിലും വികസനത്തിലും ജനകീയ പങ്കാളിത്തം അനിവാര്യമായ കാലമാണിതെന്ന് കേരള നിയമസഭ സ്പീക്കർ എ.എം. ഷംസീർ. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഹരിപ്പാട് ഏരിയ കമ്മിറ്റിയും ചേർന്ന് നടത്തിവരുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകളുടെ 101 -ാമത് മാസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. ആയുർവേദ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിഷ്ണു നമ്പൂതിരി മുഖ്യപ്രസംഗം നടത്തി. സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ്, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ, ജില്ലാ പഞ്ചായത്തംഗം ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ഹരിപ്പാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. നാഗദാസ്, കെ. വിശ്വപ്രസാദ്, ഡോ.എസ്. പ്രസന്നൻ, ഡോ.കെ.എ. സൽമാൻ എന്നിവർ പ്രസംഗിച്ചു.