ആലപ്പുഴ മെഡിക്കൽ കോളജിൽ ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്റർ
1580156
Thursday, July 31, 2025 6:15 AM IST
ആലപ്പുഴ: ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജിൽ പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറിന്റെ ആശയമായ ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ. എം.ആർ. രാജഗോപാൽ നിർവഹിച്ചു.
പതിനെട്ടിനുമേൽ പ്രായമുള്ള ഒരാൾ ശയ്യാവലംബനായി കിടക്കുമ്പോൾ തന്റെ ചികിത്സ എങ്ങനെയായിരിക്കും എന്നുള്ള മുൻകൂർ സമ്മതപത്രമാണ് ലിവിംഗ് വിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.
യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അധ്യക്ഷത വഹിച്ചു.
നോഡൽ ഓഫീസർ ഡോ. എൻ. വീണ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, അനാട്ടമി വിഭാഗം മേധാവി ഡോ. എസ്. മഞ്ജു, പാലിയേറ്റീവ് കെയർ പ്രതിനിധി ഡോ. പ്രഭാഷ്, കോളജ് പിടിഎ പ്രസിഡന്റ് സി. ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ, ചീഫ് നഴ്സിംഗ് ഓഫീസർ എച്ച്. ഉഷ, പാലിയേറ്റീവ് കെയർ സന്നദ്ധ പ്രവർത്തകൻ ഷഫീക്ക് എന്നിവർ പങ്കെടുത്തു.