ഹെൽമെറ്റ് എറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു
1580150
Thursday, July 31, 2025 6:15 AM IST
കായംകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരേ ആക്രമണം. ബൈക്കിലെത്തിയ യുവാക്കൾ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമറ്റ് കൊണ്ട് എറിഞ്ഞുതകർത്തു.
ആലപ്പുഴ വണ്ടാനത്തുനിന്നു കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കായംകുളം കൊറ്റുകുളങ്ങരയിൽവച്ചാണ് സംഭവം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്റെ ചില്ല് തകര്‍ത്തശേഷം യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കായംകുളം പോലീസിൽ പരാതി നൽകി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.