ന്യൂനപക്ഷ സമുദായ സംരക്ഷണം ഉറപ്പാക്കണം: ഗാന്ധിയൻ ദർശനവേദി
1580145
Thursday, July 31, 2025 6:14 AM IST
അമ്പലപ്പുഴ: ഇന്ത്യൻ ഭരണഘടന നൽകുന്ന പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മൗലിക അവകാശം ഉണ്ടായിരിക്കേ അതിനെതിരേ ചില കേന്ദ്രങ്ങളിൽ പ്രവർത്തനതടസം ഉയർത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ മേലുള്ള ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഗാന്ധിയൻ ദർശനവേദി.
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
ജോസഫ് മാരാരിക്കുളം വിഷയാവതരണം നടത്തി. ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിച്ചു. കേരള സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ ദർശനവേദി വൈസ് ചെയർമാൻ പി.ജെ. കുര്യൻ, ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ, എം.ഇ. ഉത്തമക്കുറിപ്പ്, എം.ഡി. സലീം, ടോം തോമസ് ചമ്പക്കുളം, ടി.എം. സന്തോഷ്, ശ്യാമള പ്രസാദ്, ഷീല ജഗധരൻ, ബിനു മദനൻ എന്നിവർ പ്രസംഗിച്ചു.
ഛത്തീസ്ഗഡിൽ നടന്ന സംഭവം ന്യൂനപക്ഷങ്ങളുടെ ഹൃദയത്തിലേറ്റ കനത്ത നൊമ്പരമാണെന്നും കന്യാസ്ത്രീമാർക്ക് മോചനവും പ്രവർത്തന സ്വാതന്ത്ര്യവും അനുവദിക്കണമെന്നും സെമിനാർ പ്രമേയത്തിൽ ആവശ്യപ്പെട്ടു.