സിപിഎം നേതൃസംഘം സഭാ ആസ്ഥാനം സന്ദർശിച്ചു
1580155
Thursday, July 31, 2025 6:15 AM IST
ചേര്‍ത്തല: ഛത്തീസ്ഗഡിൽ ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി സിപിഎം നേതാക്കൾ ഗ്രീൻ ഗാർഡൻസ് എഎസ്എംഐ സഭാ ആസ്ഥാനം സന്ദർശിച്ചു.
മുന്‍ എംപി എ.എം. ആരിഫിന്റെ നേതൃത്വത്തിലെത്തിയ സംഘം മദർ സുപ്പീരിയർ സിസ്റ്റർ ഇസബെൽ ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി. ഏരിയാ സെക്രട്ടറി ബി. വിനോദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.എസ്. സാബു, കെ.പി. പ്രതാപൻ, ലോക്കൽ സെക്രട്ടറി പി.ടി. സതീശൻ, നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, സ്ഥിരം സമിതി ചെയർമാൻ ജി. രഞ്ജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.