ലോഗോ അനാച്ഛാദനം ചെയ്തു
1579815
Tuesday, July 29, 2025 11:45 PM IST
ആലപ്പുഴ: ബാബു ജെ. പുന്നൂരാന്‍ ട്രോഫിക്കുവേണ്ടിയുള്ള 50-ാമത് സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്സ് 2025ന്റെ ലോഗോ അനാച്ഛാദനം ചെയ്തു. പുന്നപ്ര ജ്യോതി നികേതനില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി.ജി. വിഷ്ണു അനാച്ഛാദനം നിര്‍വഹിച്ചു. മെഡിവിഷന്‍ എംഡി ബിബു ബി. പുന്നൂരാന്‍ ട്രോഫികള്‍ കൈമാറി. കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. ജ്യോതി നികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സെന്‍ കല്ലുപുര മുഖ്യാതിഥിയായിരുന്നു.
എഡിബിഎ പ്രസിഡന്റ് റോണി മാത്യു, സെക്രട്ടറി ജോണ്‍ ജോര്‍ജ്, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, എക്സിക്യൂട്ടീവ് മെംബര്‍ ജോസ് സേവ്യര്‍, കെ.പി. വിക്രമന്, പി.എ. അല്‍ഫോണ്‍സ്, ടി.ബി. സജയന്, അഡ്വ. ടി.ടി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
2025 ഓഗസ്റ്റ് 30, 31 സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ആലപ്പുഴ പുന്നപ്ര കപ്പക്കട ജ്യോതിനികേതന്‍ ഇഎം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കോര്‍ട്ടുകളിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. മെഡിവിഷന്‍ സ്പോണ്സര് ചെയ്യുന്നു.