സ്കൂൾ കെട്ടിടങ്ങള്‍ കുട്ടികളുടെ ജീവനു ഭീഷണിയാകരുത്: മന്ത്രി പി. പ്രസാദ്
1579809
Tuesday, July 29, 2025 11:45 PM IST
ചേർത്തല: സർക്കാർ കെട്ടിടം പൊളിക്കണമെങ്കിൽ അനേകം നൂലാമാലകൾ ഉണ്ടെന്നും ആ നൂലാമാലകൾ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകരുതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
പുതുതായി നിർമിച്ച ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെയും ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അടിയന്തരമായി പരിശോധിക്കേണ്ട 15 കെട്ടിടങ്ങളുടെ റിപ്പോർട്ട് നാലുദിവസം കൊണ്ട് തരാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും കാലതാമസം ഒഴിവാക്കാനായി ഒറ്റദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിട്ടുണ്ട്.
ചേർത്തല ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.