കന്യാസ്ത്രീമാരുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം
1580157
Thursday, July 31, 2025 6:15 AM IST
കത്തോലിക്ക കോൺഗ്രസ്
മങ്കൊമ്പ്: വ്യാജ കേസുകളിൽപ്പെടുത്തി ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിലടച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് പുളിങ്കുന്ന് ഫൊറോനാ സമിതി പ്രതിഷേധിച്ചു.
രാമങ്കരി പോസ്റ്റ്ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഫൊറോന വികാരി റവ.ഡോ. ടോം പുത്തൻകളം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഒരു വ്യക്തിക്കുപോലും നിഷേധിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് സോണിച്ചൻ പുളിങ്കുന്ന് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ ആമുഖ സന്ദേശവും അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. കുട്ടനാട് എക്യുമെനിക്കൽ ഫോറം ഡയറക്ടർ ഫാ. ജോസഫ് കട്ടപ്പുറം ഐക്യദാർഢ്യ സന്ദേശം നൽകി. ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം, ഫാ. ടിബിൻ ഒറ്റാറക്കൽ, സാബു തോട്ടുങ്കൽ, രാജേഷ് ജോൺ, ബിനു ഡൊമിനിക്, ജോസ് ജോൺ വെങ്ങാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
ചന്പക്കുളം: ഛത്തീസ്ഗഡിൽ കന്യസ്ത്രീമാരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ കത്തോലിക്ക കോൺഗ്രസ് ചമ്പക്കുളം ബസിലിക്ക യൂണിറ്റ് പ്രതിഷേധിച്ചു. റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചാക്കോച്ചൻ വരാപ്പുഴ അധ്യക്ഷത വഹിച്ച. അതിരൂപത സെക്രട്ടറി ചാക്കപ്പൻ പള്ളത്തുശേരി, ഫാ. സെബാസ്റ്റ്യൻ കൊച്ചേരിനാൽപതിൽ, ഫാ. ചാക്കോ മീനപ്പള്ളി, ഫാ. അഖിൽ തലച്ചിറ, മോനിച്ചൻ പുത്തൻ പറമ്പിൽ, സിറിയക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടവകളിൽ പ്രതിഷേധ ജ്വാല
മുഹമ്മ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഹമ്മ സെന്റ് ജോർജ് ഫൊറോനയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം ആറിന് മുഹമ്മ ജംഗഷനിൽ പ്രതിഷേധ ജ്വാല നടത്തും. ഫൊറോന വികാരി ഫാ. ആന്റണി കാട്ടുപാറ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ അന്യായമായ തടങ്കലിൽനിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ രൂപതയുടെ മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് ഇടവകസമൂഹം പ്രതിഷേധജ്വാല തെളിയിച്ചു. ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നിട്ടുള്ളതെന്നു പ്രതിഷേധയോഗം വിലയിരുത്തി. വികാരി ഫാ. പോൾ ജെ. അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ചേർത്തല: മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പ്രറാലിയും സമ്മേളനവും നടത്തി. വികാരി ഫാ.ജോർജ് മൂഞ്ഞേലി, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ റോസ്, കൈക്കാരന്മാരായ ജോർജ് എരയന്നംവീട്, സേവ്യർ പ്ലാമൂട്ടിൽ, വൈസ് ചെയർമാൻ ജോജി മാളിയേക്കൽ, ജനറല് സെക്രട്ടറി ടോമി അന്നവെളി, എ.ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ
ചേന്നങ്കരി: കന്യാസ്ത്രീമാർക്കു നേരേയുണ്ടായ അക്രമ നടപടയിൽ ചേന്നങ്കരി യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ പ്രതിഷേധിച്ചു. കന്യാസ്ത്രീമാരെ എത്രയും വേഗം സ്വതന്ത്രരാക്കി നീതി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസ് കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സണ്ണിച്ചൻ പന്തപ്പാട്ടുചിറ, ജോസഫ് സേവ്യർ, ടോമിച്ചൻ ചെങ്ങണ്ട, തോമസ് വല്ലാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.