വയോധികന്റെ കൊലപാതകം: അഭിഭാഷകന് ജീവപര്യന്തം
1580564
Saturday, August 2, 2025 12:03 AM IST
ആലപ്പുഴ: വയോധികനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സുദര്‍ശനെ (62) കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന് മഹേഷിനെയാണ് (40) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്. ഭാരതി ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
ആക്രമണത്തില്‍ സുദര്‍ശനന്റെ മകന്റെ കൈയൊടിച്ചതിന് മൂന്നു വര്‍ഷവും 25,000 രൂപ പിഴയും മകളെ പരിക്കേല്പിച്ചതിന് രണ്ടുവര്‍ഷവും തടവും അനുവഭിക്കണം. പിഴത്തുക രണ്ടു മക്കള്‍ക്കായി വീതിച്ചുനല്‍കണം. പുറമ്പോക്ക് ഭൂമി പ്രതി കൈയേറി ഷെഡ് നിര്‍മിച്ചതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്.