വി.എസിന്റെ സമരപോരാട്ടങ്ങൾ ചരിത്രമായി രേഖപ്പെടുത്തും: കെ.കെ. ശൈലജ
1581070
Sunday, August 3, 2025 11:45 PM IST
കായംകുളം: വിഎസിന്റെ സമരപോരാട്ടങ്ങൾ കേരളത്തിന്റെ ചരിത്രമായി രേഖപ്പെടുത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എംഎൽഎ. കായംകുളത്ത് വി.എസ്. അച്യുതാനന്ദൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. ശൈലജ. തൊഴിലാളികളുടെ അവകാശങ്ങൾക്കായും നാടിന്റെ വികസനത്തിനായും വി.എസ് നടത്തിയ പോരാട്ടങ്ങൾ രാഷ്ട്രീയ വിദ്യാർഥികൾ പഠിക്കണം.
ഏതൊരു വിഷയവും പഠിച്ച് അവതരിപ്പിക്കുകയെന്നത് വിഎസിന്റെ പ്രത്യേകതയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. എസ്എൻഡിപി യൂണിയൻ ഹാളിൽ ചേര്‍ന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം പി. ഗാനകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി. അബിൻഷാ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ജി. ഹരിശങ്കർ, യു. പ്രതിഭ എംഎൽഎ, ഷെയ്ക് പി. ഹാരിസ്, എ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.