സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1580897
Sunday, August 3, 2025 6:21 AM IST
മാന്നാർ: കുട്ടമ്പേരൂർ വൈഎംസി എയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കുട്ടമ്പേരൂർ സെന്റ്് ഗ്രീഗോറിയോസ് പള്ളി പാരീഷ് ഹാളിൽ ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് മാത്യു ജി. മനോജ് അധ്യക്ഷനായി. വൈഎംസിഎ കേരള റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് ജൂബിലി സന്ദേശം നൽകി. ഫാ. ടി.ടി. തോമസ്, ഫാ. നൈനാൻ ഉമ്മൻ, റവ. മാത്യൂസ് മാത്തുണ്ണി എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി തോമസ് ജോൺ ജൂബിലി പദ്ധതികൾ വിശദീകരിച്ചു. ട്രഷറർ പി. ജോസ്, കൺവീനർ നിബിൻ നല്ലവീട്ടിൽ, അഡ്വ. വി.സി. സാബു, ഡോ. റെജി വർഗീസ്, തോമസ് ചാക്കോ, ജനറൽ കൺവീനർ ചാക്കോ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സ്മാരക ഹാളിന്റെ നിർമാണം പൂർത്തീകരിക്കും. ഡയാലിസിസ് സഹായ പദ്ധതി, സാന്ത്വനം പദ്ധതി, മെഡിക്കൽ ക്യാമ്പുകൾ. വനിതാ യുവജന വിദ്യാർഥി സമ്മേളനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ജൂബിലി വർഷത്തിൽ നടത്തും.