എഫ്ഐആര്‍ റദ്ദാക്കണം: കുട്ടനാട് വൈഎംസിഎ
1581073
Sunday, August 3, 2025 11:45 PM IST
ആലപ്പുഴ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരേ ഫയല്‍ ചെയ്ത എഫ്ഐആര്‍ ഉടന്‍ റദ്ദാക്കണമെന്ന് കുട്ടനാട് വൈഎംസിഎ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളെ പിഡിപ്പിക്കാനും അപമാനിക്കാനും പതിവായി ദുരുപയോഗിക്കുന്ന മതപരിവര്‍ത്തന നിരോധനിയമവും റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും കുട്ടനാട് വൈഎംസിഎ ആവശ്യപ്പെട്ടു.
വൈഎംസിഎ യോഗത്തില്‍ കുട്ടനാട് വൈഎംസിഎ പ്രസിഡന്റ് ടോമിച്ചന് മേപ്പുറം അധ്യക്ഷത വഹിച്ചു. വൈഎംസിഎ സംസ്ഥാന വൈസ് ചെയര്മാന് കുര്യന് തുമ്പൂങ്കല്‍ ഉദ്്ഘാടനം ചെയ്യ്തു. കേരള റീജന്‍ സെക്രട്ടറി റെജി പി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് വൈഎംസിഎ ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, നൈനാന് തോമസ് മുളപ്പാംമഠം, കെ.ജെ. ജയിംസ് കൊച്ചുകുന്നേല്‍, ബാബു വടക്കേക്കളം, അലക്സാണ്ടര്‍ പുത്തന്‍പുര, സുനില്‍ കുര്യാളശേരി, ടോമിച്ചന് ചേന്നാട്ടുശേരി,കെ.സി. ജോസഫ് കണിയാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.