ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാൻ കേന്ദ്രം നടപടിയെടുക്കണം
1580898
Sunday, August 3, 2025 6:21 AM IST
കുട്ടനാട്: കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയുടെ സമാപന സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
പുളിങ്കുന്ന് ഫെറോന വികാരി ഫാ. ടോം പുത്തൻകുളം അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു. അലക്സ് മാത്യു, ഔസേപ്പച്ചൻ വെമ്പാടന്തറ, ബാബു കുറുപ്പശേരി, ജോഷി കൊല്ലാറ, പത്മകുമാർ മനോജ്, നീനു ജോസഫ്, ജി. സൂരജ്, സിബി മൂലംകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടനാട്: കുട്ടനാട് യുഡിഎഫ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ചു. കൺവിനർ തങ്കച്ചൻ വാഴച്ചിറ, ബാബു വലിയവീടൻ, തോമസുകുട്ടി മാത്യു, പി.ടി. സ്കറിയ, പ്രമോദ് ചന്ദ്രൻ, അലക്സ മാത്യു. അമ്മിണി വർഗീസ്, സജിമോൻ വെളിയനാട്, ജോസ് കാവനാടൻ, സാബു തോട്ടുങ്കൽ, ജോസ് കോയിപ്പള്ളി, സൈറിഷ് ജോർജ്, ബ്ലസ്റ്റൺ തോമസ്, ടി.ഡി. അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
തുറവൂർ: കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വളമംഗലം തിരുഹൃദയ പള്ളിയിൽ വിശ്വാസീസമൂഹത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വികാരി ഫാ. മാത്യു വാരിക്കാട്ടുപാടം, ഫാ. ആന്റോ മംഗലശേരി സിഎംഐ, മദർ സുപ്പീരിയർ സിസ്റ്റർ ലിസ്ബിൻ എന്നിവർ പ്രസംഗിച്ചു. കൈക്കാരൻമാരായ ജോമോൻ കോട്ടൂപ്പള്ളി, ടി.പി. ജോസഫ് തുരുത്തേഴത്ത്, വൈസ് ചെയർമാൻ റോബി ആലുംവരമ്പത്ത് എന്നിവർ നേതൃത്വം നൽകി.
മങ്കൊമ്പ്: ആം ആദ്മി പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട് മങ്കൊമ്പില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രമേശന് പണ്ടിശേരി അധ്യക്ഷത വഹിച്ചു. ബിഷപ് സണ്ണി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടനാട് മണ്ഡലം പ്രസിഡന്റ് അലക്സാണ്ടര്‍ തോമസ്, സെക്രട്ടറി സൂരജ്, ജില്ലാ ട്രഷറര്‍ ഷാജഹാന്, സ്കറിയ മാത്യു, ജോസ്, റോയി മുട്ടാര്‍, നൈനാന് ടി. മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാങ്കാംകുഴി: വെട്ടിയാർ വൈഎംസിഎയുടെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളെ പങ്കെടുപ്പിച്ച് മൗനജാഥയും പ്രതിഷേധ സമ്മേളനവും നടത്തി. വെട്ടിയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽനിന്ന് ആരംഭിച്ച മൗനജാഥ മാങ്കാംകുഴി ജംഗ്ഷനിൽ സമാപിച്ചു.
പ്രതിഷേധ സമ്മേളനം മുൻ മാവേലിക്കര രൂപതാ വികാരി ജനറൽ ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് ഉദ്ഘാടനം ചെയ്തു. ജോൺസൺ ഡേവിഡ് അധ്യക്ഷനായി. ഫാ. ഗീവർഗീസ് കൈതവന, റവ. സി.സി. കുരുവിള, ഫാ. ജയിംസ് ഇല്ലിത്തറ, ഫാ. സജി പി. സൈമൺ, ഫാ. ആൽഫ വർഗീസ്, ഫാ. സിജുസക്ക്, സിസ്റ്റർ സിഫി സെബാസ്റ്റ്യൻ, സിസ്റ്റർ റിയ രാജ്, ജിബു ടി.ജോൺ, ഷാ ജോർജ്, സജി തെക്കേത്തലയ്ക്കൽ, ജയിംസ് ജോൺ വെട്ടിയാർ, ടി.ജെ. പീറ്റർ, അനിൽ തോമസ്, അജി തോമസ്, ജോസ് ഡേവിഡ്, ടി.കെ. രാജേഷ്, സാം ജോർജ് എന്നിവർ പ്രസംഗിച്ചു.
മാവേലിക്കര: കേരള കോണ്‍ഗ്രസ് മാവേലിക്കരയില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉന്നതാധികാരസമതി അംഗം തോമസ് സി. കുറ്റിശേരില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോയി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിസ് ജോണ്‍ വെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അനീഷ് താമരക്കുളം, തോമസ് കടവില്‍, അലക്സാണ്ടര്‍, ഡി. ജിബോയ്, ഏബ്രഹാം പാറപ്പുറം, സിജു നെടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തണ്ണീർമുക്കം: പടുവയിൽ കുടുംബയോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് ഐ.ജെ. ജോൺ ഇണ്ടിക്കുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെബാസ്റ്റ്യൻ മങ്കുഴിക്കരി, പി.ഒ. ചാക്കോ പടുവയിൽ, ഐ.സി. രാജു ഇണ്ടിക്കുഴി, ജോയി വർഗീസ് മങ്കുഴിക്കരി എന്നിവർ പ്രസംഗിച്ചു.