പി.ടി. ചാക്കോ അനുസ്മരണം
1580899
Sunday, August 3, 2025 6:21 AM IST
മങ്കൊമ്പ്: പി.ഡി. ലൂക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പി.ടി. ചാക്കോയുടെ 61-ാം അനുസ്മരണം നടത്തി. ചെയർമാൻ ബാബു പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. രാരിച്ചൻ മാത്യു, കൈനകരി രമേശൻ, ജോഷിമോൻ ജോസഫ്, ടി. കുര്യൻ, സജി ചാവറ തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: കേരള രാഷ്ട്രീയ പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പി.ടി. ചാക്കോയുടെ 61-ാം ചരമവാർഷിക അനുസ്മരണ ദിനാചരണം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് പി.ടി. ചാക്കോയും രാഷ്ട്രീയ പ്രവർത്തനവും എന്ന വിഷയം അവതരപ്പിച്ചു. കേരള സർവോദയ മണ്ഡലം ജനറൽ സെക്രട്ടറി എച്ച്. സുധീർ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാരാരിക്കുളം, ആന്റണി കരിപ്പാശേരി, ബിനു നെടുംപുറം, ജോസ് കൂരോപ്പട, ഡോ. മിനി ജോസ്, എസ്. രാമചന്ദ്രൻ നായർ, എം. ബഷീർകുട്ടി, ലൈസമ്മ ബേബി, തോമസ് വാഴപ്പള്ളികളം എന്നിവർ പ്രസംഗിച്ചു.