ബിജെപിയുടെ തനിനിറം ജനം തിരിച്ചറിഞ്ഞു: ഫാ. സേവ്യര്‍ കുടിയാംശേരി
1581074
Sunday, August 3, 2025 11:45 PM IST
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ റിമാന്‍ഡിലായി ജാമ്യം ലഭിച്ച കന്യാസ്ത്രീകള്‍ക്കു പിന്തുണ അറിയിച്ച് നടത്തിയ ക്യാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡിലെ സംഭവത്തോടുകൂടി രാജ്യത്തെ ജനങ്ങള്‍ ബിജെപിയുടെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞെന്ന് കുടിയാംശേരി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീം വെറ്റക്കാരന്‍, ഷമീം ചീരാമത്, എ.ഡി. തോമസ്, എം. ശ്രീക്കുട്ടന്, മുബാറക്ക് പതിയങ്കര, ഷാഹുല്‍ പുതിയപറമ്പില്‍, വി.കെ. നാഥന്, ഷിജു താഹ, റിനു ഭൂട്ടോ, നായിഫ് നാസര്‍, ഷാജി ജമാല്‍, പ്രജീഷ, അജി കൊടിവീടന്‍, ഷാനി ബിന്ത്, ഷാനു ഭൂട്ടോ, മനു പൂനിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.