സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1581069
Sunday, August 3, 2025 11:45 PM IST
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ശതാബ്ദി സ്്മാരക കെട്ടിടത്തിന്റെ ആശീർവാദവും ഉദ്ഘാടനകർമവും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ആന്റണി മൂലയിൽ അധ്യക്ഷത വഹിച്ചു.
നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി, നവീകരിച്ച ലാബിന്റെ ഉദ്ഘാടനം തോമസ് കെ. തോമസ് എംഎൽഎ, ചുറ്റുമതിലിന്റെ നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എംഎൽഎ എന്നിവർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ്് കമ്പിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചൻ, ശിവദാസ് ആതിര, ജോസുകുട്ടി തൊടുകയിൽ, പ്രിൻസിപ്പൽ സിൽജോ സി. കണ്ടത്തിൽ, ടിറ്റോ ഏബ്രഹാം, ജോജോ ആന്റണി, പി.ജെ. ബിജുമോൻ, ഹെഡ്മിസ്ട്രസ് ഷേർളി തോമസ്, പിടിഎ പ്രസിഡന്റ് റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.