"പണിക്കിറങ്ങുന്നില്ലെന്ന് പറഞ്ഞവനെ ഞാന്‍ നിര്‍ബന്ധിച്ച് ഇറക്കി'
1581333
Monday, August 4, 2025 11:24 PM IST
ഇന്നു പണിക്കിറങ്ങുന്നില്ല എന്നു പറഞ്ഞിരുന്ന രാഘവിനെ താന്‍ നിര്‍ബന്ധിച്ചാണ് ഇന്നത്തെ കോണ്‍ക്രീറ്റിന് ഇറക്കിയതെന്നു രാഘവിന്റെ ജ്യേഷ്ഠന് അക്ഷയ് കാര്‍ത്തിക്. ഇന്നലെ തങ്ങള്‍ ഇരുവരും ഒരുമിച്ച് ഇപ്പോള്‍ രാഘവ് വാടകയ്ക്കു താമസിക്കുന്ന ഒച്ചിറയില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് ഒരുമിച്ചാണ് താന്‍ നിലവില്‍ താമസിക്കുന്ന കടവൂരുള്ള വീട്ടിലെത്തിയത്. അവിടെ എത്തിയപ്പോഴേക്കും ഇന്നു കോണ്‍ക്രീറ്റിന് വരുന്നില്ല എന്ന് രാഘവ് അക്ഷയോടു പറഞ്ഞു.
ഉച്ചവരെയുള്ള പണിയല്ലേയുള്ളു. അതുകഴിഞ്ഞ് നമുക്ക് ഒരുമിച്ചുപോയി ഇറച്ചിയൊക്കെ വാങ്ങി ആഹാരം കഴിക്കാമെന്നൊക്കെ പറഞ്ഞിരുന്നതാണ്. വലിയ ശബ്ദം കേട്ട് നട്ടു പോയതാണെന്നു മനസിലായപ്പോള്‍ നട്ട് ഞാന്‍ മുറുക്കാം എന്നു താന്‍ പറഞ്ഞെന്നും അതിനെ അവഗണിച്ച് ഒരു ചിരിയോടെ ട്രസിന് അടുത്തേക്കു പോയതും പൊടുന്നനെ തകര്‍ന്നു വീഴുന്നതുമാണ് കണ്ടതെന്നും വിതുമ്പലോടെ അക്ഷയ് പറഞ്ഞു.