സിസിടിവി കാമറ നിരീക്ഷണത്തില്‍: പള്ളിപ്പുറം പള്ളി തിരുനാൾ അവലോകനയോഗം ചേര്‍ന്നു
1581330
Monday, August 4, 2025 11:24 PM IST
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ ജൂബിലി തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ അവലോകനയോഗം ചേര്‍ന്നു.
തിരുനാൾ ദിവസങ്ങളിൽ പള്ളിയും പള്ളിപ്പരിസരങ്ങളും സിസിടിവി കാമറ നിരീക്ഷണത്തിലായിരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പള്ളിക്കടവ് ബോട്ട് ജെട്ടിയിൽ ശുചിത്വമിഷന്റെ ഭാഗമായി ഇ-ടോയ്ലറ്റ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി. വൈക്കം-പള്ളിക്കടവ് ബോട്ട് സർവീസ് രാത്രി 9.30 വരെ ഉണ്ടായിരിക്കും. യോഗത്തില്‍ ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പള്ളി വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ സ്വാഗതം പറഞ്ഞു.
ചേർത്തല തഹസില്‍ദാർ എസ്. ശ്രീജ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം, പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥർ, അഗ്നിശമനസേന, വാട്ടർ അഥോറിറ്റി, ബോട്ട് സർവീസ്, ഫുഡ് ഇൻസ്പെക്ടർ, കെഎസ്ഇബി, മോട്ടോര്‍വാഹനവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. ട്രസ്റ്റിമാരായ ബെന്നി ജോൺ പാലക്കൽ, ജോസഫ് സെന്തോ, വൈസ് ചെയർമാൻ റോണി ചെറിയാൻ കോയിപ്പറമ്പിൽ, കൗൺസിൽ സെക്രട്ടറി സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.