മു​ഹ​മ്മ: പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌സി ​വ​നി​ത​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ലി​നാ​യി ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 15 യു​വ​തി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ്വ​പ്ന ഷാ​ബു വി​ത​ര​ണോദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് എ​ന്‍.​ടി. റെ​ജി അ​ധ്യ​ക്ഷ​നാ​യി.

10,24,785 രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​ഡി. വി​ശ്വ​നാ​ഥ​ന്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ണ്‍ പി.​എ​ന്‍. ന​സീ​മ, ജി. ​സ​തീ​ഷ്, നി​ഷ പ്ര​ദീ​പ്, കെ.​എ​സ്. ദാ​മോ​ദ​ര​ന്‍, എ​സ്.​ടി. റെ​ജി, കു​ഞ്ഞു​മോ​ള്‍ ഷാ​ന​വാ​സ്, ഷെ​ജി​മോ​ള്‍ സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.