തങ്കച്ചൻസാറിന് അഭിമാന മുഹൂ​ര്‍​ത്തം
Monday, December 5, 2022 11:47 PM IST
പാ​ലാ: ​ഔ​​ദ്യോ​​ഗി​​ക​രം​​ഗ​​ത്തു​നി​​ന്നു വി​​ര​​മി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന കാ​​യി​​ക വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ത​​ങ്ക​​ച്ച​​ന്‍സാ​​റി​​ന് ഇ​​ത് അ​​ഭി​​മാ​​ന മുഹൂ​​ര്‍​ത്തം. താ​​ന്‍ പ​​രി​​ശീ​​ലി​​പ്പി​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും കോ​​ള​​ജി​​നും ഒ​​രു ത​​വ​​ണ​കൂ​​ടി ചാ​​മ്പ്യ​​ന്‍ പ​​ട്ടം നേ​​ടി​​കൊ​​ടു​​ത്തും മി​​ക​​ച്ച രീ​​തി​​യി​​ല്‍ എം​​ജി മീ​​റ്റ് ന​​ട​​ത്തി വി​​ജ​​യി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത് ആ​​ത്മനി​​ര്‍​വൃ​​തി​​യി​​ലാ​​ണ് ഈ ​​അ​​ധ്യ​​യ​​ന വ​​ര്‍​ഷം അ​​വ​​സാ​​നം 2023 ഏ​​പ്രി​​ലി​​ല്‍ ഔ​​ദ്യോ​​ഗി​​ക ജോ​​ലി​​യി​​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ലെ കാ​​യി​​ക വി​​ഭാ​​ഗം മേ​​ധാ​​വി ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു.
ക​​ഴി​​ഞ്ഞ 25 വ​​ര്‍​ഷ​​മാ​​യി അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ല്‍ കാ​​യി​​ക വി​​ഭാ​​ഗം പ്ര​​ഫ​​സ​​റാ​​യും പ​​രി​​ശീ​​ല​​ക​​നാ​​യും സേ​​വ​​ന ചെ​​യ്തു​വ​​രി​ക​​യ​​യി​​രു​​ന്നു. എം​​ജി മീ​​റ്റി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ന് നി​​ര​​വ​​ധി​ത്ത​​വ​​ണ ചാ​​മ്പ്യ​​ന്‍ പ​​ട്ടം നേ​​ടി​​ക്കൊ​​ടു​​ക്കാ​​ന്‍ ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വി​​നു ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്.​
ഒ​​ളി​​മ്പ്യ​​ന്മാ​​രാ​​യ മ​​നോ​​ജ്‌​ ലാ​​ല്‍, പ്രീ​​ജ​ ശ്രീ​​ധ​​ര​​ന്‍, സി​​നി ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​രും നി​​ര​​വ​​ധി ഇ​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ താ​​ര​​ങ്ങ​​ളും ഇ​​ദ്ദേ​​ഹ​​ത്തി​ന്‍റെ ശി​​ഷ്യ​രാ​​ണ്.​ തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ക്ഷ്മി ഭാ​​യി കോ​​ള​​ജി​​ല്‍നി​​ന്നു ബി​​രു​​ദ​​വും ഗ്വ​​ളി​​യാ​​ര്‍ ല​​ക്ഷ്മി ഭാ​​യി നാ​​ഷ​​ണ​​ല്‍ കോ​​ള​​ജി​​ല്‍നി​​ന്നു ബി​​രു​​ദാ​​ന​​ന്തര ബി​​രു​​ദ​​വും​ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍നി​​ന്നു ഡോ​​ക്‌​ട​​റേ​​റ്റും ക​​ര​​സ്ഥ​​മാ​​ക്ക​​ിയ ഇ​​ദ്ദേ​​ഹം സ്‌​​പോ​​ര്‍​ട്‌​​സ് അ​​ഥോ​റി​​റ്റി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന​​പ്പോ​​ളാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​കു​​ന്ന​​ത്. പി​​ന്നീ​​ട് 1997ല്‍ ​​അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യി. 2004 ഏ​​ഷ്യ​​ന്‍ ഇ​​ന്‍​ഡോ​​ര്‍ ചാ​​മ്പ്യ​​ഷി​​പ്പി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നും 2007 ന​​ട​​ന്ന ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി മീ​​റ്റി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു.​ കാ​​യി​​കാ​​ചാ​​ര്യ അ​​വാ​​ര്‍​ഡും മി​​ക​​ച്ച കാ​​യി​​കാ​​ധ്യാ​​പ​​ക​​നു​​ള്ള പു​​ര​​സ്‌​​കാ​​ര​​വും ഇ​​തി​​നോ​​ട​​കം ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വി​​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
ഔ​​ദോ​​ഗി​​ക രം​​ഗ​​ത്തു​നി​​ന്നു വി​​ര​​മി​​ച്ചാ​​ലും​ മി​​ക​​ച്ച കാ​​യി​​ക താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​മെ​​ന്നും ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു പ​​റ​​ഞ്ഞു.