പ്രഥമ ഉമ്മന് ചാണ്ടി സ്മൃതി കിരീടം മീനടത്തിന്
1418257
Tuesday, April 23, 2024 6:22 AM IST
മീനടം: സീസണിലെ തുടര്ച്ചയായ മൂന്നാം കപ്പ് നേടി മീനടം ടീം. പുതുപ്പള്ളി നേറ്റീവ് ബോള് ക്ലബിന്റെയും കേരളാ നേറ്റീവ് ബോള് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില് പുതുപ്പള്ളിയില് നടത്തിയ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പേരിലുള്ള പ്രഥമ ഉമ്മന് ചാണ്ടി സ്മൃതി കിരീടം ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള നാടന് പന്തുകളി മത്സര പരമ്പരയില് കുമാരനല്ലൂര് ടീമിനെയാണു മീനടം ടീം പരാജയപ്പെടുത്തിയത്. പുതുപ്പള്ളി മൈതാനത്ത് മീനടം ടീമിന് വര്ഷങ്ങള്ക്കുശേഷമാണു ഒരു കപ്പ് കരസ്ഥമാക്കാന് കഴിഞ്ഞത്.