കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു
1418361
Tuesday, April 23, 2024 10:28 PM IST
പൊൻകുന്നം: അതിഥി തൊഴിലാളിയുടെ നാലുവയസുള്ള മകൾ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ചേപ്പുംപാറയിൽ പന്നിഫാമിൽ ജോലി ചെയ്യുന്ന അസം സ്വദേശി ഓസ്കാറിന്റെ മകൾ പ്രേമയാണ് മരിച്ചത്.
ഈ മാസം 20ന് കുട്ടി ഫാമിനടുത്തുള്ള ചെളിനിറഞ്ഞ കുഴിയിൽ വീണ് പരിക്കേറ്റ് കോട്ടയം ഐസിഎച്ചിൽ ചികിത്സയിലായിരുന്നു. അപകടസമയത്ത് ഓസ്കറും ഭാര്യ സജിതയും കുട്ടിയുടെ അടുത്തുണ്ടായിരുന്നു. സംഭവം നടന്ന ഉടൻതന്നെ ഇവരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് കുട്ടിയെ കരയ്ക്കുകയറ്റി ആശുപത്രിയിലാക്കി. ഇന്നലെയാണ് കുട്ടി മരിച്ചത്.