ചുങ്കം പാലത്തിനടിയിൽ അജ്്ഞാത മൃതദേഹം കണ്ടെത്തി
1418360
Tuesday, April 23, 2024 10:28 PM IST
കോട്ടയം: ചുങ്കം പാലത്തിനടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിത്.
രണ്ടു ദിവസത്തെ പഴക്കാമാണു മൃതദേഹത്തിനുള്ളതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണു നാട്ടുകാര്‍ മൃതദേഹം കണ്ട വിവരം പോലീസില്‍ അറിയിച്ചത്.
തുടര്‍ന്നു കോട്ടയത്തെ അഗ്നിസുരക്ഷാസേന സ്കൂബ ടീം സ്ഥലത്തെത്തി മൃതദേഹം ഉച്ചയ്ക്കു ഒന്നിനു കരയ്ക്കു എടുക്കുകയായിരുന്നു. വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.